ചേർത്തല:കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് ദർശന സൗകുമാര്യം സംഘടിപ്പിക്കുന്നു.ഭക്തജനങ്ങൾക്ക് അവരവരുടെ നാമ നക്ഷത്രങ്ങളിൽ വഴിപാടുകൾ സമർപ്പിക്കുന്നതിന് ക്ഷേത്രത്തിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തി.ചിങ്ങം ഒന്നിന്റെ പ്രധാന വഴിപാടായ പടയറക്കഞ്ഞിയും തുലാഭാരവും നടത്തും.പട്ടും താലിയും,അങ്കി ചാർത്തൽ തുടങ്ങിയ വഴിപാടുകളും നടന്നുവരുന്നു.തുടർന്നുള്ള ദിവസങ്ങളിലും വഴിപാടുകൾ നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി.ഡി.ഗഗാറിൻ അറിയിച്ചു.