ഹരിപ്പാട്: എസ്.എൻ.ഡി.പി. യോഗം ചേപ്പാട് യൂണിയനിലെ ശാഖകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പ്രതിഭാപുരസ്‌ക്കാര ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡം മാനിച്ച് മേഖല അടിസ്ഥാനത്തിൽ നടത്തുവാൻ യൂണിയൻ കൗൺസിൽ തീരുമാനിച്ചു. 15ന് ചിങ്ങോലി, മുട്ടം, മഹാദേവികാട് മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് വൈകിട്ട് 3ന് യൂണിയൻ ആസ്ഥാനത്ത് നടക്കും. പങ്കെടുക്കേണ്ട ശാഖകൾ- 238, 239, 263, 340, 2585, 4181, 1992, 240, 994, 820, 3497, 5665, 4414, 6037. 16ന് മുതുകുളം മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് വൈകിട്ട് 3 മണിക്ക് 305-ാം നമ്പർ ശാഖയിൽ നടക്കും. പങ്കെടുക്കേണ്ട ശാഖകൾ- 301, 305, 317, 338, 3188, 358, 6244. ആഗസ്റ്റ് 17ന് പത്തിയൂർ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് വൈകിട്ട് 3ന് 290-ാം നമ്പർ ശാഖയിൽ നടക്കും. പങ്കെടുക്കേണ്ട ശാഖകൾ- 328, 1121, 290, 4755. 18ന് ആറാട്ടുപുഴ തെക്ക്-വടക്ക് മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് വൈകിട്ട് 3ന് മംഗലം ജ്ഞാനേശ്വരക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. പങ്കെടുക്കേണ്ട ശാഖകൾ- 2188, 2022, 1286, 4146, 391, 304, 1167, 5532, 256, 4022. യോഗങ്ങൾ യൂണിയൻ യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനാകും. യൂണിൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, ഡയറക്ടർ ബോർഡംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, യൂണിയൻകൗൺസിൽ അംഗങ്ങൾ, മേഖല കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. അർഹരായ വിദ്യാർത്ഥികൾ കൃത്യസമയത്ത് അതാതുമേഖകളിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ.അശോകൻ അറിയിച്ചു.