അമ്പലപ്പുഴ: കൊവിഡ് പ്രതിരോധത്തിന് പുതുതായി നിയമിച്ച ഡോക്ടർമാർക്ക് നാലു മാസമായി വേതനം നൽകാത്തത് പ്രതിഷേധാർഹമാണെന്ന് ഡോക്‌ടേഴ്‌സ് ഫോർ സോഷ്യൽ ജിസ്‌റ്റിസ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തിൽ പുതുതായി നിയമിച്ച 980 ഡോക്ടർമാർക്ക് നാലു മാസമായി ഒരു രൂപ പോലും വേതനം നൽകുന്നില്ല. അപകടകരമായ രീതിയിൽ ജോലി ചെയ്യാൻ നിർബന്ധിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം നാൾക്കു നാൾ തകരുകയാണ്. യുവ ഡോക്ടർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ ഗവൺമെന്റിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് ഡോക്‌ടേഴ്‌സ് ഫോർ സോഷ്യൽ ജസ്റ്റിസ് നാഷണൽ കോ ഓർഡിനേറ്റർ ഡോ. കുര്യൻ ഉമ്മൻ, സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.എസ്.വി. അരുൺ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു