ആലപ്പുഴ: ചികിത്സയിലിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴവീട് അശ്വതിയിൽ താമസിക്കുന്ന പാലസ് വാർഡ് ചിറയിൽവീട്ടിൽ വിഷ്ണുവിന്റെ മകൻ വിനോദിനെയാണ് (36) ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സ്രവം കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.