sarppakkavu
നൂറനാട് പാലമേൽ ചരയത്ത് സർപ്പക്കാവിലെ നാഗപ്രതിഷ്ഠകൾ തകർത്ത നിലയിൽ

ചാരുംമൂട്: നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയുടെ പടിഞ്ഞാറെക്കരയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന സർപ്പക്കാവായ ചരയത്ത്കാവിലെ സർപ്പപ്രതിഷ്ഠകൾ തകർത്ത നിലയിൽ കണ്ടെത്തി.ചൊവ്വ വൈകിട്ട് ആറിന് കാവിൽ സന്ധ്യാ ദീപം തെളിക്കാൻ വന്ന അംബിക ഭവനത്തിൽ രാമചന്ദ്രനാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാഗരാജ പ്രതിഷ്ഠ പീഠത്തിൽ നിന്നിളക്കി താഴെയിട്ട നിലയിലും നാഗയക്ഷി പ്രതിഷ്ഠ ഇളക്കി ദിശ തെറ്റിച്ചു വച്ച നിലയിലുമാണ്. കരിങ്ങാലി പുഞ്ചയുടെ ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്.

ചരയത്ത് കാവ് ഭരണസമിതി കൺവീനർ രാമചന്ദ്രൻ താങ്കൾ നൂറനാട് പൊലീസിനു പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ വി.ആർ.ജഗദീഷ് പറഞ്ഞു.