purse

എടത്വ: സ്വർണ്ണവും പണവും അടക്കം വെള്ളത്തിൽ ഒഴുകി നടന്ന പഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി. പാൽ വിതരണക്കാരനായ തലവടി കറുത്തേരി വിജയനാണ് ആറ് പവനും പണവും അടങ്ങിയ പഴ്‌സ്, ഉടമയായ പാരിയിൽ ബിനുവിന് തിരികെ നൽകിയത്.

രാവിലെ പാൽ വിതരണത്തിനായി പുറപ്പെട്ട വിജയൻ പാരാത്തോട് എ.കെ.ജി ജംഗ്ഷനിൽ ഗ്യാസ് ഏജൻസിക്ക് സമീപത്തെ പാടത്ത് പഴ്‌സ് ഒഴുകി നടക്കുന്നതു കണ്ടു. പഴ്‌സ് തുറന്ന് പരിശോധിച്ചപ്പോൾ സ്വർണ്ണവും പണവും കണ്ടെത്തി. പഴ്സിൽ നിന്നു ലഭിച്ച ഫോൺ നമ്പരിൽ ബന്ധപ്പെട്ടാണ് ഉടമയെ കണ്ടെത്തിയത്.

രാവിലെ ബൈക്കിൽ തിരുവൻവണ്ടൂരുള്ള ഭാര്യവീട്ടിലേക്ക് പോയ ബിനുവിന്റെ കൈയിൽ നിന്ന് റോഡിലെ വെള്ളത്തിലേക്ക് പഴ്‌സ് തെറിച്ചുപോയ വിവരം പിന്നീടാണ് അറിയുന്നത്. വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്തിന്റെ സാന്നിദ്ധ്യത്തിൽ ബിനുവിന് പഴ്‌സ് കൈമാറി.