t


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം 1232 പേർ ചികിത്സയിലായി. അഞ്ചു പേർ വിദേശത്ത് നിന്നും എട്ടു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

60 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 1652 പേർ രോഗമുക്തരായി. ഇന്നലെ 27കുട്ടികൾക്കും 34 സ്ത്രീകൾക്കും രോഗം സ്ഥരീകരിച്ചു. മുഴുവൻ കുട്ടികൾക്കും സമ്പർക്കത്തിലൂടൊണ് രോഗം പകർന്നത്.

 രോഗബാധിതർ

ദുബായിൽ നിന്നെത്തിയ കായംകുളം, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ സ്വദേശികൾ, സൗദിയിൽ നിന്നെത്തിയ ചെങ്ങന്നൂർ, മാന്നാർ സ്വദേശികൾ, ബംഗളുരുവിൽ നിന്നെത്തിയ തണ്ണീർമുക്കം, തുരുത്തിമേൽ സ്വദേശികൾ, ഹരിയാനയിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി, തമിഴ്‌നാട്ടിൽ നിന്നെത്തിയ ആര്യാട് സ്വദേശിയായ ആൺകുട്ടി, ചണ്ഡീഗഡിൽ നിന്നെത്തിയ കറ്റാനം സ്വദേശി, മുംബയിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി

..........................


# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6768

# ആലപ്പുഴ മെഡി.ആശുപത്രിയിൽ: 347

# ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 40

# തുറവൂർ ഗവ.ആശുപത്രിയിൽ: 54

# കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:258