മാവേലിക്കര: മുക്കവലയായി പുതിയകാവ് പള്ളി ജംഗ്ഷനിൽ കറ്റാനം റോഡിലേക്കുള്ള വളവിൽ ടെലിഫോൺ പോസ്റ്റ് അപകടകരമായ അവസ്ഥയിൽ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നു. ചരക്ക് വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന തൂണ് വലിയ വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന ടെലിഫോൺ പോസ്റ്റ് എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.