ambala

അമ്പലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ആഹാരം പാകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് തകഴി പഞ്ചായത്ത് എട്ടാം വാർഡ് ചെക്കിടിക്കാട് പടിഞ്ഞാറ് വഴപ്പറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പാലത്തിൽ നടക്കുന്ന ക്യാമ്പിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എടത്വയിലെ സ്വകാര്യ മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ഷീജ. മക്കൾ: എലിസബത്ത്, ഫ്രാൻസിസ്, ജോസഫ്.