a

മാവേലിക്കര: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തഴക്കര കല്ലിമേൽ കൊല്ലന്റെ തെക്കേതിൽ എബി വില്ലയിൽ പരേതനായ കെ.ഡി.തങ്കച്ചന്റെയും പൊന്നമ്മയുടെയും മകൻ അനീഷ് കെ.തങ്കച്ചൻ (36) മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കല്ലിമേൽ പള്ളിക്കു വടക്കായിരുന്നു അപകടം. കോൺക്രീറ്റ് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ആൻസി (നഴ്സ്, സൗദി). മകൾ:അമയ.