മാവേലിക്കര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. തെക്കേക്കര പല്ലാരിമംഗലം ചന്ദ്രാലയത്തിൽ രാമചന്ദ്രൻപിള്ളയുടെ മകൻ രതീഷ് ആർ.ചന്ദ്രൻ (34) ആണ് മരിച്ചത്. 4ന് രാത്രി 8 മണിയോടെയായിരുന്നു അപകടം. മുള്ളിക്കുളങ്ങര -തടത്തിലാൽ റോഡിൽ വസൂരിമാല ക്ഷേത്രത്തിന് സമീപം റോഡ് പണി നടക്കുന്ന ഭാഗത്തെ മെറ്റലിൽ കയറി നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രതീഷ് തിരുവല്ലയിലെ സ്വകാര്യ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ്: സുവർണ്ണകുമാരി. സഹോദരി: ലേഖ.