ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി ഒൺലൈൻ വഴി 16ന് നടക്കും. കൊവിഡ് - 19 അനുബന്ധിച്ചുള്ള സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതിനാലാണ് ഓൺലൈൻ വഴി ക്രമീകരിച്ചിട്ടുള്ളത്. എൽ. പി (ബാലകാണ്ഡം, അയോധ്യാകാണ്ഡം) / യു .പി (ആരണ്യകാണ്ഡം, കിഷ്കിന്ധകാണ്ഡം) വിഭാഗങ്ങൾക്ക് രാവിലെ 10 മുതൽ 10:30 വരെയും, എച്ച്.എസ്സ് (സുന്ദരകാണ്ഡം, യുദ്ധകാണ്ഡം) / ഹയർ സെക്കണ്ടറി (ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ) വിഭാഗങ്ങൾക്ക് 10:30 മുതൽ 11 വരെയും 30 മിനിറ്റ് വീതമുള്ള സമയ ക്രമീകരണമാണ് നിശ്ചയിച്ചിട്ടുള്ളത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾക്ക് 15ന് രാത്രി 8 വരെ രജിസ്റ്റർ ചെയ്യാം. എൽ. പി - 85 47 47 35 80, യു.പി - 96 05 86 81 05, എച്ച്.എസ്സ് - 98 46 41 89 88, ഹയർ സെക്കൻഡറി - 97 47 54 54 52 മത്സരാർത്ഥികൾ അതാത് വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ ശരി ഉത്തരങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ രേഖപ്പെടുത്തുന്നവരെ യഥാക്രമം വിജയികളായി പ്രഖ്യാപിക്കും. മത്സരഫലം നേരിട്ട് അറിയിക്കും. സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും കോവിഡ് - 19 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടക്കുമെന്ന് ഉപദേശക സമിതി പ്രസിഡൻ്റ് / സെക്രട്ടറി എന്നിവർ അറിയിച്ചു.