ആലപ്പുഴ: നഗരഗ്രാമ വ്യത്യാസമില്ലാതെ എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസർ മോഷണം പതിവാകുന്നു. ജില്ലാ ലീഡ് ബാങ്ക് അധികൃതർ പൊലീസിന് പരാതി നൽകി. മോഷണം പതിവായതോടെ എ.ടി.എമ്മുകളിലെ സി.സി.ടി.വി കാമറകൾ അധികൃതർ പരിശോധിക്കാനാരംഭിച്ചു. കഴിഞ്ഞ ദിവസം ചെറുതനയിലെ കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചശേഷം സാനിറ്റൈസറുമായി കടന്നുകളയുന്ന യുവാവിന്റെ വീഡിയോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. മോഷണം പതിവായതോടെയാണ് ദൃശ്യങ്ങൾ പരിശോധിച്ചതെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജർ വി.വിനോദ്കുമാർ പറഞ്ഞു.
ഫോട്ടോ - ചെറുതനയിലെ എ.ടി.എം കൗണ്ടറിൽ നിന്ന് സാനിറ്റൈസർ മോഷ്ടിച്ചയാളുടെ സി.സി.ടി.വി ദൃശ്യം