പൂച്ചാക്കൽ: ആന്നലത്തോട് പ്രദേശവാസികൾ വാട്സാപ്പിലൂടെ രൂപം നൽകിയ 'സൗഹൃദ കൂട്ടായ്മ' യുടെ നേതൃത്വത്തിൽ, കൊവിഡ് മൂലം തൊഴിൽ നഷ്ടമായ നൂറോളം കുടുംബങ്ങളിൽ 15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ്‌ കൂട്ടായ്‌ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.സ്ഥിരം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗികൾക്ക് മരുന്ന് ലഭ്യമാക്കാനുള്ള പദ്ധതിയും അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ഷിയാസ്, അൻവർ ഷാ, നസീബ് ബഷീർ, പി.എ.അൻസാരി, സാദിഖ്, അബ്ദുൽ സലാം, ഹക്കീം പാണാവള്ളി, റിജാസ്, അബ്ദുൽ സത്താർ, നിഷാദ് ഉമർ , അനസ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.