ആലപ്പുുഴ: കൊവിഡുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഒരു വീഡിയോയിലൂടെ പങ്കുവച്ചാൽ സമ്മാനമുറപ്പ്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതും ശാസ്ത്രീയ അടിത്തറയുള്ളതുമായ അവതരണങ്ങളാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.

നിങ്ങളും വീട്ടുകാരും കൊവിഡിനെതിര ജാഗ്രത കാട്ടുന്നുവെന്ന് പരമാവധി അഞ്ച് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കണം.covidchallengemassmediaalpy@gmail.com എന്ന മെയിലിലേക്ക് വീഡിയോ അയയ്ക്കണം.

നിങ്ങളുടെ വയസ്സും, അഡ്രസ്സും തെളിയിക്കുന്ന രേഖകളുടെ പകർപ്പും വീഡിയോയ്‌ക്കൊപ്പം മെയിൽ ചെയ്യുക.5000, 3000, 2000 എന്നിങ്ങനെയാണ് സമ്മാനം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 25. ജില്ലാമെഡിക്കൽ ഓഫീസർ നേതൃത്വം നൽകുന്ന സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. ഫോൺ: 9447018977 , 9567795075, 9447496634.

മത്സര നിബന്ധനകൾ

# 13നും 25 നും വയസിനിടയിലുള്ള, ജില്ലയിൽ താമസിക്കുന്ന വ്യക്തികൾക്ക് വീഡിയോ അയയ്ക്കാം

# ലളിതമായ മലയാള ഭാഷയിലായിരിക്കണം അവതരണം, ശാസ്ത്രീയാടിത്തറ വേണം