sdg

ഹരിപ്പാട്: മുട്ടം റോട്ടറി ക്ലബ്ബിന്റെയും, കനിവ് പാലിയേറ്റീവ് സംഘടനയുടെയും ആഭിമുഖ്യത്തിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മൂന്നാം ദിവസവും ഭക്ഷണം എത്തിച്ച് നൽകി. മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ തയ്യാറാക്കി വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെടുകയും, ദുരിതമനുഭവിക്കുന്നവരുമായ ചേപ്പാട് പഞ്ചായത്തിലെ 300 വീട്ടുകാർക്കാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്. ഭക്ഷണപ്പൊതി വിതരണം റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ ആർ.ഓമനക്കുട്ടൻ ഡ്രീം ലാൻഡ് ഉദ്‌ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ്‌ ഹരികുമാർ മാടയിൽ, വൈസ് പ്രസിഡന്റ്‌ അഡ്വ.ഷിമുരാജ്, സെക്രട്ടറി ഗിരീഷ്, പദ്മജൻ, സജീവ്, വേണു, കനിവ് പ്രവർത്തകരും നേതൃത്വം നൽകി.