ആലപ്പുഴ: സ്വർണക്കടത്തുകാർക്ക് താവളമൊരുക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമര പ്രഖ്യാപന വെർച്ച്വൽ റാലി ഇന്ന് വൈകിട്ട് 4ന്

സംഘടിപ്പിക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനി ദേവ് എന്നിവർ പ്രസംഗിക്കും.