കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ഗുരു കീർത്തി പുരസ്കാരം കോവിഡ് 19 ന്റെ പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ ഭാരവാഹികൾ ശാഖാ യോഗങ്ങളിൽ എത്തി അനുമോദിച്ചു.
വടക്കൻ കോയിക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങ് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻകൗൺസിലർമാരായ പനയ്ക്കൽദേവരാജൻ,വിഷ്ണു പ്രസാദ്,ശാഖായോഗംഭാരവാഹിളായ സുരേഷ്കുമാർ,ബന്നി,രമണൻ,രഘു,സ്വാമിനാഥൻ, ശശിധരൻ,മുരളി,രാധാകൃഷ്ണൻ എന്നിവർസംസാരിച്ചു.