കായംകുളം:ഒന്നര മാസക്കാലമായി അടഞ്ഞു കിടന്ന മാർക്കറ്റ് ഇന്നു മുതൽ നിയന്ത്രണങ്ങളോടെ തുറക്കും.

മാർക്കറ്റ് തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം മുൻ നിർത്തി ജില്ലാ കളക്ടർ കായംകുളം മാർക്കറ്റിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. തുടർച്ചയായി അടഞ്ഞുകിടക്കുന്നത് മൂലം നൂറുകണക്കിന് വ്യാപാരികളും വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു.