അമ്പലപ്പുഴ: ആലപ്പുഴ മെഡി. കോളേജ് വളപ്പിൽ നിന്ന ചന്ദന മരം മോഷണം പോയി. പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നിന്ന വലിയ മരമാണ് മോഷ്ടിച്ചത്. പുന്നപ്ര പൊലീസിൽ പരാതി നൽകി.
പത്തിലധികം ജീവനക്കാരെയാണ് കോളേജിന്റെയും വസ്തുക്കളുടെയും സുരക്ഷാ ചുമതലയ്ക്കായി നിയമിച്ചിരിക്കുന്നത്.ഇവരുടെ വീഴ്ചയാണ് മോഷണത്തിന് കാരണമെന്ന് ആരോപണമുണ്ട്.ഇരുമ്പ് സാധനങ്ങൾ ആക്രി വിലയ്ക്ക് മറിച്ചുവിറ്റതിന്
ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് ചന്ദന മരവും നഷ്ടപ്പെട്ടത്.