ചാരുംമൂട് : താമരക്കുളത്ത് അക്ഷയ സെന്ററിലെ ജീവനക്കാരിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത് പ്രദേശത്തെ വീണ്ടും ആശങ്കയിലാക്കി. അക്ഷയ സെന്റർ അടച്ചു. സമ്പർക്കപ്പട്ടികയിലുള്ള 15 ഓളം പേർ ക്വാറന്റൈയിനിൽ പോയി. കഴിഞ്ഞ ഒരു മാസത്തോളം കണ്ടൈൻമെന്റ് സോണായിരുന്ന ഇവിടെ ഒരാഴ്ച മുമ്പാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. ചികിത്സാർത്ഥം ആശുപത്രി​യിൽ പ്രവേശിപ്പിച്ചപ്പോളാണ് യുവതിയ്ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ബുധനാഴ്ച വൈകിട്ടാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുടുംബാംഗങ്ങളും അക്ഷയ സെന്ററിലെ ജീവനക്കാരുമടക്കം 15 ഓളം പേരാണ് ക്വാറന്റെയിനിൽ പോയത്. ഇവരുടെ സ്രവ സാമ്പിളുകൾ ഇന്ന് ശേഖരിച്ച് പരിശോധന നടത്തും. പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.