മാവേലിക്കര: മാവേലിക്കര ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണം നഗരസഭ കൗണ്‍സിലര്‍ എം.രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.ഇറവങ്കര വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സോമനാഥന്‍പിള്ള, ട്രഷറര്‍ രവീന്ദ്രന്‍ നായര്‍, കേണല്‍ എബ്രഹാം, ഫിലിപ് തോമസ്, ജോണ്‍ ഐപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.