tv-r

തുറവൂർ: എറണാകുളത്ത് ലോഡ്ജ് മുറിയിൽ മരിച്ച കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡ് എഴുപുന്ന തെക്ക് പള്ളിയോടി വീട്ടിൽ ചന്ദ്രന്റെ മകൾ സാന്ദ്രയുടെ (19) മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു

ബുധനാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ബാങ്കിൽ പരിശീലനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ട് മരണ വാർത്തയാണ് വീട്ടുകാർ അറിയുന്നത്. മൊബൈലിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് പെൺകുട്ടിയെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. അബോധാവസ്ഥയിലായ പെൺകുട്ടിയെ യുവാവ് എണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്ന് യുവാവ് മുങ്ങിയെങ്കിലും സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ, പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി.