ചേർത്തല: കൊവിഡ് മുക്തി നേടിയതിന്റെ മൂന്നാം നാൾ ഹൃദയാഘാതം മൂലം ഗൃഹനാഥൻമരിച്ചു.
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് പുന്നയ്ക്കൽ വിമുക്തഭടൻ ആന്റപ്പൻ (58) ആണ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മരിച്ചത്.
കടുത്ത പനിയുമായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ആന്റപ്പനെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവെന്നു കണ്ടെത്തിയത്. 23 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഇതിനിടെ കൊവിഡ് നെഗറ്റീവായി. പനിയും ശ്വാസം മുട്ടലും ഉയർന്ന രക്തസമ്മർദ്ദവും മാറാത്ത സാഹചര്യത്തിലാണ് നെഗറ്റീവായിട്ടും ആശുപത്രിയിൽ തുടർന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അധികൃതർ അറിയിച്ചു. മൃതദേഹം സംസ്‌കരിച്ചു.
ആന്റപ്പന്റെ ബന്ധുക്കളടക്കം 13 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇവരെല്ലാം കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തി. 94 വയസുള്ള അമ്മയുടെയും രോഗവും ഭേദമായിരുന്നു.ഭാര്യ:അൽഫോൻസ,മക്കൾ:തോംസൺ,ആൻസി.മരുമകൻ:അഞ്ജലി,ജയ്‌സിൽ.