photo

ചേർത്തല:സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദുർഗ സുമേഷിന് ആദരവുമായി എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ കണിച്ചുകുളങ്ങര യൂണിയൻ.500 ൽ 497 മാർക്ക് നേടിയാണ് ദുർഗ നാടിന് അഭിമാനമായത്.മുഹമ്മ കെ.ഇ.കാർമൽ സ്‌കൂളിലെ വിദ്യാർത്ഥിനിയും കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ സരസ്വതി നിവാസിൽ ടി.സുമേഷിന്റെയും അനുപമയുടെയും മകളാണ്. 99.4ശതമാനം മാർക്കാണ് ദുർഗ നേടിയത്.ഇത് സംബന്ധിച്ചുള്ള വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു.യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദുർഗയ്ക്ക് മെമന്റൊ കൈമാറി.യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ,സെക്രട്ടറി ഷിബു പുതുക്കാട്,ടി.സുമേഷ് എന്നിവർ പങ്കെടുത്തു.