ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചിങ്ങം ഒന്നു മുതൽ പ്രവേശനം അനുവദിക്കും.കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് ദേവസ്വം പ്രസിഡന്റ് വെളളാപ്പളളി നടേശൻ അറിയിച്ചു.ഭക്തർക്ക് വഴിപാടുകളും നടത്താം. കൊവിഡ് പ്രതിരോധത്തിനായി എല്ലാ മാർഗങ്ങളും സ്വീകരിക്കും. സാനിട്ടൈസറും തെർമൽ സ്‌കാനിംഗും സജ്ജമാക്കിയിട്ടുണ്ട്. .ബുക്ക് ചെയ്ത വഴിപാടുകൾ ക്രമപ്രകാരം നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.