ചേർത്തല: കൊവിഡ് രോഗികൾ കൂടുതലുള്ള കടക്കരപ്പള്ളിയിൽ ഇന്നലെ 36 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത് 2 പേർക്കു മാത്രം. ഇതോടെ ആകെ രോഗികളുടെ എണ്ണം 200 ആയി.

ഇന്നലെ 279 പേരുടെ പി.സി.ആർ ടെസ്​റ്റിനായി സ്രവം ശേഖരിച്ചു. ചേർത്തല തെക്ക് പഞ്ചായത്തിൽ 5 ദിവത്തിനിടെ 30 രോഗികളായി. ഒന്നാം വാർഡിലാണ് കൂടുതൽ രോഗികൾ. ചേർത്തല തെക്ക് പഞ്ചായത്തിന്റെ ഫസ്​റ്റ് ലൈൻ ട്രീറീ​റ്റ്‌മെന്റ് സെന്ററായ അർത്തുങ്കൽ ഗവ.ഫിഷറീസ് സ്‌കൂളിൽ ഇന്നലെ 26 രോഗികളെ പ്രവേശിപ്പിച്ചു.

വയലാർ പഞ്ചായത്തിൽ 3 പേർക്ക് കൊവിഡ് പോസീറ്റിവായി.