wer

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ മുതുകുളം തെക്ക് 305-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. എസ്. അശ്വതി, എം. ലന, വി. ആവണി, ബി. മേഘ എന്നിവർക്കാണ് പ്രതിഭാ പുരസ്കാരം നൽകിയത്. ശാഖാ പ്രസിഡൻറ് പി.കെ. അനന്തകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എസ്.രാജീവൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് എസ്.ഷാജൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി രാധാ അനന്തകൃഷ്ണൻ, യൂണിയൻ സൈബർ സേന കൺവീനർ ദിനിൽ ഡി.തഴയശ്ശേരിൽ, സി.സുനിൽകുമാർ, വിലാസിനി എന്നിവർ സംസാരിച്ചു.