തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇതുവരെ 488 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു.

264 പേർക്ക് രോഗം ഭേദമായി.നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 191 ആയി. ഇന്നലെ വയലാറിൽ 3 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3658 പേർക്കാണ് ഇതുവരെ ആശുപത്രിയുടെ നേതൃത്വത്തിൽ സ്രവ പരിശോധന നടത്തിയത്.ഇന്ന് 250 പേർക്ക് സ്രവ പരിശോധന നടത്തുമെന്ന് തുറവുർ താലൂക്കാശുപ ത്രി മെഡിക്കൽ ഓഫീസർ ഡോ.ആർ.റൂബി അറിയിച്ചു.