ഹരിപ്പാട്: സാമൂഹിക വ്യാപന സാധ്യതയുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന ആന്റിജൻ ടെസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ പൊലീസ് വോളണ്ടിയറാണ്. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ അണുനശീകരണം നടത്തി. തൃക്കുന്നപ്പുഴ സി.എച്ച്.സി യിൽ ഇന്നലെ അമ്പതോളം പേർക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച എല്ലാവർക്കും സമ്പർക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്. പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കണ്ടൈൻമെന്റ് മേഖല ആക്കി മാറ്റി. നിലവിൽ പന്ത്രണ്ടും പതിനഞ്ചും വാർഡുകൾ കണ്ടൈൻമെന്റ് സോണുകൾ ആണ്.