അമ്പലപ്പുഴ: ദേശീയപാതയിൽ കലവൂർ ഭാഗത്ത് ബൈക്ക് അപകടത്തിൽപ്പെട്ട യുവാക്കൾക്ക് മന്ത്രി എ.കെ. ബാലൻ രക്ഷകനായി. കൊട്ടാരക്കര വിനി ഭവനത്തിൽ ബാലചന്ദ്രൻ പിള്ളയുടെ മകൻ ബി.അഖിൽ, ശരത് ഭവനത്തിൽ കുഞ്ഞിക്കുട്ടൻ പിള്ളയുടെ മകൻ കെ.എസ്.അഖിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

മന്ത്രി തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പോകവേയാണ് അപകടം കാണുന്നത്. അകമ്പടി വന്ന പട്ടണക്കാട് എസ്. ഐ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തോട് തനിക്ക് അകമ്പടി വേണ്ടെന്നും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും മന്ത്രി നിർദ്ദേശം നൽകി. ഉടൻ തന്നെ യുവാക്കളെ പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥലത്ത് 2 ബൈക്കുകൾ കിടപ്പുണ്ടെന്നും അപകട കാരണം വ്യക്തമല്ലന്നും പട്ടണക്കാട് എസ്. ഐ സുരേന്ദ്രൻ പറഞ്ഞു