ആലപ്പുുഴ: തീരപ്രദേശത്തും കണ്ടെയ്ൻമെന്റ് സോണുകളിലും കൊവിഡ് പ്രതിരോധത്തിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പ്രോജക്ട് തയ്യാറാക്കി നടപ്പാക്കണമെന്ന് മന്ത്രി ടി.എം.തോമസ് ഐസക് നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലുമായി കളക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദേശം നൽകിയത്. കളക്ടർ എ.അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.