ambala

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ പതാക ഉയർത്തി. തുടർന്നു നടന്ന ചടങ്ങിൽ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അദ്ധ്യക്ഷത വഹിച്ചു.വിയാനിപ്പള്ളി വികാരി ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ, സഹ വികാരി ഫാ. മൈക്കിൾ ജോർജ് അരയൻ പറമ്പിൽ, ഗ്രാമപഞ്ചായത്തംഗം കെ.എഫ്. തോബിയാസ് എന്നിവർ സംസാരിച്ചു.