t

ഹരിപ്പാട്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മണ്ണാറശാല രാജീവ് ഗാന്ധി സാംസ്കാരിക ലൈബ്രറിക്ക് മോഡൽ ലയൺസ് ക്ലബ് കോട്ടയം എമറൈറ്റ്സ് പുസ്തകങ്ങൾ നൽകി. നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം ലൈബ്രറി പ്രസിഡന്റ് എസ്. ദീപുവിന് പുസ്തകങ്ങൾ കൈമാറി. എം.സജീവ്, മനു നങ്ങ്യാർകുളങ്ങര, ഗോകുൽനാഥ്, എസ്. അമ്പാടി, രാഹുൽ ആർ.നായർ എന്നിവർ പങ്കെടുത്തു.