ambala

അമ്പലപ്പുഴ: വീട്ടിൽ കുഴഞ്ഞു വീണ പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ അറവുകാട് കർത്താ മഠം കോളനിയിൽ വിശ്വംഭരൻ (65) മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ വീട്ടിൽ കുഴഞ്ഞു വീണ വിശ്വംഭരനെ ബന്ധുക്കൾ ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.കൊവിഡ് പരിശോധനയ്ക്കു ശേഷം ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മൃതദേഹം ആശുപത്രി പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: വിജയമ്മ. മക്കൾ: ശില്പ, വിഷ്ണു. മരുമക്കൾസുരേഷ് ബാബു, രമ്യ