t


ആലപ്പുഴ: ഓണക്കാലം ലഹരിയിൽ മുക്കാൻ ജില്ലയിൽ ഹൈടെക് വാറ്റ് കേന്ദ്രങ്ങൾ സജീവമായി. ഓണത്തിന് തുടർച്ചയായി മൂന്ന് ദിവസം ബാറുകളും ഔട്ട്‌ലെറ്റുകളും അവധിയാകുമ്പോഴുള്ള മദ്യ ദൗർലഭ്യം മുന്നിൽ കണ്ടാണ് വാറ്റ് ഊർജ്ജിതമാക്കിയത്. കൊവിഡ് പ്രതിരോധ ജോലികളുണ്ടെങ്കിലും വാറ്റുകാരെ കുടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് എക്സൈസ് സംഘം.

കുട്ടനാട്, കരുമാടി, തകഴി, തോട്ടപ്പള്ളി നാലുചിറ, ലക്ഷ്മിത്തോപ്പ്, കരുവാറ്റ, കുമാരപുരം, ആറാട്ടുപുഴ, മുതുകുളം, തുടങ്ങിയ സ്ഥലങ്ങളിലാണ് വാറ്റ് സജീവമായിരിക്കുന്നത്. ഗ്യാസ് സിലിണ്ടറും ഇൻഡക്ഷൻ കുക്കറും അടക്കം ആധുനിക രീതിയിലാണ് നിലവിലെ വാറ്റു സംഘങ്ങൾ പ്രവർത്തിക്കുന്നത്. തോട്ടപ്പള്ളി നാലുചിറ, ലക്ഷ്മിത്തോപ്പ് ഭാഗങ്ങൾ ചെറുതോടുകളും കുറ്റിക്കാടുകളും നിറഞ്ഞ് ആൾ താമസം ഇല്ലാത്തതാണ്. ആരെങ്കിലും എത്തിയാൽ തന്നെ ദൂരെനിന്ന് കാണാൻ സാധിക്കുന്നത് വാറ്റുകാർക്ക് അനുഗ്രഹവും. വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതിനാൽ എക്‌സൈസ് ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കാറില്ല.

ദിവസങ്ങൾ എടുത്താണ് മുമ്പ് കോട തയ്യാറാക്കിയിരുന്നതെങ്കിൽ ഇപ്പോൾ മണിക്കൂറുകൾ മതി. ശർക്കരയും പഴകിയ പഴവർഗങ്ങളും വെള്ളത്തിൽ കലക്കിയശേഷം വൈദ്യുതി കടത്തിവിട്ടാണ് കോട തയ്യാറാക്കുന്നത്. പിന്നീടിത് കുക്കറിലാക്കി തിളപ്പിച്ചു വാറ്റിയെടുക്കും. വൈദ്യുതിക്ക് പകരം നീറ്റുകക്ക ഉപയോഗിക്കുന്നതും വ്യാപകമായിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വാറ്റ് ചാരായം എത്തുന്നത് കുട്ടനാട്, തകഴി, കരുമാടി, തോട്ടപ്പള്ളി, ലക്ഷ്മിത്തോപ്പ് എന്നിവിടങ്ങളിൽ നിന്ന് വള്ളങ്ങളിലാണ്. ഒരു ലിറ്റർ വാറ്റു ചാരായത്തിന് ലോക്ക്ഡൗൺ കാലത്ത് 2000രൂപ വരെ ഈടാക്കിയിരുന്നു.

 ജാഗ്രതയിൽ എക്സൈസ്

ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ, മയക്ക് മരുന്ന് കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിലെ എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി. 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം അടുത്ത മാസം അഞ്ചുവരെ ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസിൽ പ്രവർത്തിക്കും. വ്യാജമദ്യ നിർമ്മാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം/വിപണനം എന്നിവയെകുറിച്ച് വിവരം അറിയിച്ചാൽ പിടിക്കപ്പെടുന്നവയുടെ അളവനുസരിച്ച് പാരിതോഷികം നൽകും.

............................

 കാശ് വാരുന്നു

പത്ത് ലിറ്റർ കോട വാറ്റിയാൽ 13 മുതൽ 15 ലിറ്റർ വരെ ചാരായം ലഭിക്കും. 1000 രൂപയിൽ താഴെ മാത്രമാണ് ചെലവ്. ഒരു കുപ്പിക്ക് ഇപ്പോൾ 1000 രൂപയുണ്ട്. വാറ്റിനുമുണ്ട് തരം തിരിവ്! ഒഴുകി വരുന്ന ചാരായത്തിൽ വിരൽ മുക്കി തീയുടെ അടുത്തേക്ക് കൊണ്ടുവരുമ്പോൾ തീ പടർന്നാൽ ഒന്നാം തരം. ഇല്ലെങ്കിൽ രണ്ടാം തരം.

...................................

# എക്സൈസ് കൺട്രോൾ റൂമുകൾ

 ജില്ലാ ഓആഫീസ് : 0477 - 2252049
 എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്: 0477 - 2251639
 അസി. എക്‌സൈസ് കമ്മിഷണർ
(എൻഫോഴ്‌സ്‌മെന്റ്) : 9496002864
 ഡെപ്യൂട്ടി കമ്മിഷണർ: 9447178056

 മാനേജർ ശ്രീകുമാർ: 9447488288

 സർക്കിൾ ഓഫീസുകൾ

 ചേർത്തല: 0478 2813126, 9400069483.
 ആലപ്പുഴ: 0477 2230183,9400069485
 കുട്ടനാട്: 0477 2704833,9400069487
 ചെങ്ങന്നൂർ: 0479 2452415,9400069488
 മാവേലിക്കര: 0479 2340265 ,9400069490
 ഹരിപ്പാട്: 0479 2412350,9400069492

 നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്: 0477 2251639, 9400069494

# റേഞ്ച് ഓഫീസുകൾ

 കുത്തിയതോട്: 0478 2561966,9400069496
 ചേർത്തല: 0478 2823547,9400069497
 ആലപ്പുഴ: 0477 2230182,9400069498
 കുട്ടനാട്: 0477 2704851, 9400069499
 ചെങ്ങന്നൂർ: 0479 2451818, 9400069501
 മാവേലിക്കര: 0479 2340270 ,9400069502
 നൂറനാട്: 0479 2373300, 9400069503
 കാർത്തികപ്പളളി: 0479 2480570, 9400069504
 കായംകുളം: 0479 2434858, 9400069505