ഹരിപ്പാട്: എൻ.ജി.ഒ യൂണിയൻ മുൻ നേതാവും റിട്ട.അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായ കരുവാറ്റ വടക്ക് പുത്തൻപുരയ്ക്കൽ പ്രസന്നകുമാര കൈമളും കുടുംബവും സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് സൊസൈറ്റിക്ക് സംഭാവന നൽകി. മാതാവ് പാറുക്കുട്ടി കുഞ്ഞമ്മയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചടങ്ങുകൾ ഒഴിവാക്കി സംഭാവനകൈമാറുകയായിരുന്നു. ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ തുക ഏറ്റുവാങ്ങി. കരുതൽ പാലിയേറ്റിവ് വൈസ് ചെയർമാൻ ആർ.ഓമനക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എസ്.സുരേഷ്, സി.പി.എം എൽ.സി സെക്രട്ടറി പി.ടി. മധു, അഡ്വ.എം.എം.അനസ് അലി, ആർ.മനോജ്, പ്രസാദ് എന്നിവർ പങ്കെടുത്തു.