അമ്പലപ്പുഴ: കൊവിഡ് വ്യാപനം തടയാനായി ഫിഷിംഗ് ഹാർബറുകളും ലാൻഡിംഗ് സെന്ററുകളും തീരപ്രദേശങ്ങളുമെല്ലാം അടച്ച് തീരദേശത്തെ പട്ടിണിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോസ്റ്റൽ ഡെമോക്രാറ്റിക്ക് പാർട്ടി ഭാരവാഹികൾ പറഞ്ഞു.

പിടിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങൾ തിരിച്ചു കടലിലേക്ക് തന്നെ കളയേണ്ട അവസ്ഥയാണ്. സാമൂഹിക അകലം പാലിച്ച് ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ അടുപ്പിക്കാനും വില്പന നടത്താനും ഐസ് ഇട്ട് മത്സ്യങ്ങൾ വാഹനങ്ങളിൽ കൊണ്ടു പോകാനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ലിബ ശശിധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. രത്നാകരൻ , സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.കെ. അജയഘോഷ് കൊച്ചി, സംസ്ഥാന സെക്രട്ടറി ഉദയകുമാർ ചേർത്തല, ട്രഷറർ രാജീവ് കുമ്പളം, സംസ്ഥാന ഭാരവാഹികളായ, ഷിബു പ്രകാശ്, സുനിൽ ഒറ്റപ്പന, സാബു, പ്രഭു രാജ് കുമ്പളം, പ്രാൺ ഉദയംപേരൂർ, ദീപൻ വൈപ്പിൻ, ഹിതേഷ് എറണാകുളം എന്നിവർ സംസാരിച്ചു.