ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ശ്രീനാരായണഗുരുവിന്റെ 166-ാമത് ജയന്തി ദിനാഘോഷങ്ങൾ വിളംബരം ചെയ്യുന്ന പതാക ദിനാചരണം ഇന്നു നടക്കും. രാവിലെ 9ന് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി.ഹരിദാസ് പതാക ഉയർത്തും. ഇതേസമയം താലൂക്കിലെ എല്ലാ ശാഖകളിലും, ശ്രീനാരായണ പ്രസ്ഥാനങ്ങളിലും പീത പതാക ഉയർത്തും. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ചതയദിനാഘോഷവും, മഹാസമാധിദിനാചരണവും പരിമിതപ്പെടുത്തണമെന്നും പ്രാർത്ഥനകളും ഉപവാസവും ഭവനങ്ങൾ കേന്ദ്രീകരിച്ച് നടത്തണമെന്നും യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.