ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് രണ്ടാം വാർഡ് കോയിക്കാത്തര വീട്ടിൽ വിജയൻപിള്ളയെ (61) കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിനു സമീപം ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. സമീപവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സൈക്കിളിൽ നിന്നു വീണതാകാമെന്ന് കരുതുന്നു. തല ചെളിയിൽ മുങ്ങിയ നിലയിലായിരുന്നു. കൂലിപ്പണിക്കാരനാണ്. ആടിനുള്ള തൂപ്പുമായി രാവിലെ എട്ടിന് സൈക്കിളിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. കരീലക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റുമോർട്ടം നടത്തും.