കറ്റാനം: കറ്റാനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 74ാം സ്വാതന്ത്ര്യ ദിനാഘോഷം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എസ്.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് പഞ്ചായത്ത് കോൺഗ്രസ് പാർലമെൻ്റ് പാർട്ടി ലീഡർ ഭരണിക്കാവ് ഗോപൻ, ടി.ടി സജീവൻ, കറ്റാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കറ്റാനം ജയചന്ദ്രൻ, ടി.രാജൻ, ബോബി വർഗീസ്,പ്രകാശ് കുരണ്ടിപ്പള്ളിൽ, ഗ്രാമ പഞ്ചായത്തംഗം ഫസിൽ നഗരൂർ, സുനിൽ പൊന്നാലയം,ഇർഷാദ് തുണ്ടുപറമ്പിൽ,സജി കണ്ണങ്കര,പ്രേം പ്രസാദ്,മാത്യു ഫിലിപ്പ്, ജിജി യോഹന്നാൻ,തങ്കപ്പൻ ഇഴാനേത്ത്,മോഹനൻ, പി.കെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയ പതാക കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ എബ്രഹാം ഉയർത്തി.