sreenarayana-guru

ചേർത്തല: ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷത്തിന്റെ മുന്നോടിയായി ഇന്ന് എസ്.എൻ.ഡി.പി യോഗം പതാകദിനമായി ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ശ്രീനാരായണീയരുടെ ഭവനങ്ങളിലും ശാഖാ ഓഫീസുകളിലും യൂണിയൻ ഓഫീസുകളിലും പീതപതാക ഉയർത്തൽ, കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും.

കൊവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ ചതയദിനാഘോഷത്തിലും സമാധിദിനാചരണത്തിലും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട് പ്രാർത്ഥനകളും ഉപവാസവും കഴിവതും അവരവരുടെ ഭവനങ്ങൾ കേന്ദ്രീകരിച്ച് നടത്തും. ഗുരുദേവക്ഷേത്രങ്ങളിലെ ചടങ്ങുകളിലും അനുബന്ധ പ്രവർത്തനങ്ങളിലും സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന കൊവിഡ് നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണെന്നും വെള്ളാപ്പള്ളി അറിയിച്ചു.

കൊ​വി​ഡ് ​ പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്ക​ണം:
ശ്രീ​നാ​രാ​യ​ണ​ ​എം​പ്ലോ​യീ​സ് ​ഫോ​റം

ചേ​ർ​ത്ത​ല​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​വും​ ​മ​ഹാ​സ​മാ​ധി​ ​ആ​ച​ര​ണ​വും​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്രാ​ർ​ത്ഥ​നാ​ ​നി​ർ​ഭ​ര​മാ​യി​ ​ന​ട​ത്ത​ണ​മെ​ന്ന​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യുടെ ​ആ​ഹ്വാ​നം​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​എം​പ്ലോ​യീ​സ് ​ഫോ​റം​ ​കേ​ന്ദ്ര​സ​മി​തി​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.
സ​മാ​ധി​ ​ദി​ന​മാ​യ​ ​ക​ന്നി​ 5​ ​വ​രെ​ ​ഗു​രു​ദേ​വ​ ​പാ​രാ​യ​ണ​ ​മാ​സ​മാ​യി​ ​ആ​ച​രി​ക്കാ​നും​ ​എം​പ്ലോ​യീ​സ് ​ഫോ​റം​ ​കേ​ന്ദ്ര​സ​മി​തി​ ​തീ​രു​മാ​നി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​യോ​ഗ​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​അ​ജു​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സെ​ക്ര​ട്ട​റി​ ​ഡോ.​വി.​ ​ശ്രീ​കു​മാ​ർ,​ട്ര​ഷ​റ​ർ​ ​ബി.​ ​ശി​വ​പ്ര​സാ​ദ്,​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​ബി​ജു​ ​പു​ലി​ക്ക​ലേ​ട​ത്ത്,​ഡോ.​ ​ര​ഞ്ജി​ൻ,​ഷി​ബു​ ​കൊ​​​റ്റം​പ്പ​ള​ളി,​ ​കെ.​പി​ ​ഗോ​പാ​ലാ​കൃ​ഷ്ണ​ൻ,​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ദി​നു​ ​വാ​ലു​പ​റ​മ്പി​ൽ,​ജി.​ ​ബൈ​ജു​ ​പു​ന​ലൂ​ർ,​കു​ട്ട​നാ​ട് ​ഗോ​കു​ൽ​ദാ​സ്,​ജി​ജി​ ​ഹ​രി​ദാ​സ്,​അ​നി​ല​ ​പ്ര​ദീ​പ്,​എം.​എം​ ​മ​ജീ​ഷ്,​ ​ഷി​ബു​ ​ശ​ശി​ ​കേ​ന്ദ്ര​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​പി​ ​സ​ന്തോ​ഷ് ​തൊ​ടു​പു​ഴ,​മൂ​വാ​​​റ്റു​പ്പു​ഴ​ ​അ​രു​ൺ​കു​മാ​ർ,​ഇ​ടു​ക്കി​ ​അ​നൂ​പ്,​മ​നോ​ജ് ​കോ​ട്ട​യം,​പു​തു​ക്കാ​ട് ​ര​ഘു​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.