മാവേലിക്കര: പ്രതിഭ തീയേറ്റർ ഉടമ പുതിയകാവ് പോളച്ചിറയ്ക്കൽ അലക്സ് പി.ഉമ്മൻ (രാജു -77) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് മാവേലിക്കര തഴക്കര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. കേരളാ ഫിലിം ചേംബർ ട്രഷറർ, എക്സിക്യുട്ടിവ് അംഗം, ആൾ കേരള തീയേറ്റർ ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, മാവേലിക്കര ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൽസി അലക്സ്. മക്കൾ: വിനോദ് അലക്സ്, പരേതയായ വിനീത അലക്സ്. മരുമകൻ: പ്രവീൺ മാത്യു