photo


ആലപ്പുഴ: ബീഹാറിലെ പാറ്റ്ന അതിരൂപത വൈദികനും മുൻ വികാരി ജനറാളുമായ ഫാ. ആന്റണി പനങ്ങാട്ട് (85) നിര്യാതനായി. സംസ്‌കാരം ബീഹാറിൽ നടത്തി. പുളിങ്കുന്ന് പനങ്ങാട്ട് ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. ബീഹാറിലെ വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും പ്രവർത്തിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ബീഹാർ ഷെറീഫിലെ ഇന്ത്യൻ മാതൃകയിലുള്ള പള്ളി, രാജഗിരിയിലെ ഇന്റർ റിലിജിയസ് ഡയലോഗ് സെന്റർ, പാറ്റ്നയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, സെന്റ് മേരീസ് അക്കാദമി എന്നിവയുടെ സ്ഥാപകനാണ്. പാറ്റ്ന ഹോളിഫാമിലി ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് കോളജിന്റെ ഭരണസമിതിയംഗമായും പ്രവർത്തിച്ചു.സഹോദരങ്ങൾ: പി.ജെ. ജോസഫ് പനങ്ങാട്ട് (പുളിങ്കുന്ന്), സിസ്റ്റർ കൃപ എസ്.എൻ.ഡി (ബംഗളുരു), ഡോ. ടോം ജോസ് പനങ്ങാട്ട് (ആലപ്പുഴ), പരേതരായ ത്രേസ്യാമ്മ കളത്തിൽ (കൈനകരി), ജോസഫ് വർഗീസ് പനങ്ങാട്ട് (പുന്നപ്ര).