ആലപ്പുഴ: കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ഷെൽട്ടർ പദ്ധതി അട്ടിമറിക്കപ്പെട്ടതായി ഡി.സി.സി പ്രസിഡന്റ് എം. ലിജു ആരോപിച്ചു. കുട്ടനാടൻ ജനതയെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനായി കെ.എസ് എഫ് ഇ നൽകിയ 36 കോടി രൂപ ധനമന്ത്രി തോമസ് ഐസക് നേരിട്ട് ഇടപെട്ട് വകമാറ്റി. പ്രളയഫണ്ട് വകമാറ്റി ചെലവാക്കിയത് ഗുരുതരമായ തെറ്റും കുട്ടനാടൻ ജനതയോടുള്ള കടുത്ത വഞ്ചനയുമാണെന്നും ലിജു ആരോപിച്ചു.