ഹരിപ്പാട് : ദേശീയപാതയിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു തെക്കു വശം കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പായിപ്പാട് ആലമ്പള്ളി കൃപാഭവനത്തിൽ സെറിനാണ് (24) പരിക്കേറ്റത്. ഹരിപ്പാട് നിന്നു ചേപ്പാട് ഭാഗത്തേക്ക് പോയ കാറും ഹരിപ്പാട് ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും ഹരിപ്പാട് എമർജൻസി റെസ്ക്യു ടീം പ്രവർത്തകരും ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.