ചേർത്തല: ഒ.ഐ.ഒ.പിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്റ്യ ദിനം ആഘോഷിച്ചു. ദേവീക്ഷേത്രത്തിന് സമീപം താലൂക്ക് കോ-ഓർഡിനേ​റ്റർ ലോനപ്പൻ കുഞ്ചെറിയ ഓന്തിരിക്കൽ പതാക ഉയർത്തി. ആലപ്പുഴ നോർത്ത് സോൺ കോ-ഓർഡിനേ​റ്റർ ജെയ്‌മോൻ, ജോസഫ് ഐസക്ക്, റോയി കിണ​റ്റുകര,പ്രസാദ്, വേണു,ധനേഷ്, സതീഷ് എന്നിവർ പങ്കെടുത്തു.

ഒ.ഐ.ഒ.പി വയലാർ, പട്ടണക്കാട് പഞ്ചായത്ത് കമ്മി​റ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വയലാറിൽ കെ.ആർ.ജോയിയും പട്ടണക്കാട്ട് കെ.ആർ.മോഹനനും ഉദ്ഘാടനം ചെയ്തു. അനിൽ ഇന്ദീവരം,ജി.സന്തോഷ്, എസ്. മുരളീധരൻ,സതീശൻ, രാജേന്ദ്ര ഷേണായി,പ്രസന്നകുമാർ, രാധാകൃഷ്ണൻ, ബേബി, ബാബു, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

വയലാർ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എൽ പുരത്ത് മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കരപ്പുറം രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം സന്തോഷ്, ജയശ്രീ ആർ. നായർ, ജോഷ്വാ എസ്. മാലൂർ എന്നിവർ പങ്കെടുത്തു. സൂര്യ കലാകായിക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷം രക്ഷാധികാരി ജി. വിശ്വംഭരൻ നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.വിനീഷ് അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് വാർഡ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കടക്കരപ്പള്ളിയിൽ ബ്ലോക്ക് ജനറൽ സെക്റട്ടറി ആർ.എക്‌സ് സെബാസ്റ്റ്യൻ പതാക ഉയർത്തി. എം.വി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.