തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസിലെ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഇന്ന് സ്രവ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ അറിയിച്ചു.