പൂച്ചാക്കൽ: വാളയാറിൽ പ്രായപൂർത്തിയാകാത്ത കുരുന്നുകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അടിയന്തിരമായി പുനരന്വേഷണം നടത്തി കുറവാളികളെ ശിക്ഷിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.സി.ശിവരാജൻ ആവശ്യപ്പെട്ടു.കേസിൽ വീഴ്ച വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തെ കെപി.എം.എസ് സ്വാഗതം ചെയ്യുന്നു.പ്രതികൾ രക്ഷപ്പെടാൻ ഒത്തുകളിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.