അരൂർ: അരൂർ പൊലീസ് സ്റ്റേഷനിലെ പള്ളിപ്പുറം സ്വദേശിയായ വനിത സി.പി.ഒയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് സ്റ്റേഷനിൽ കർശന നിയന്ത്രണമേർപ്പെടുത്തി.
സമ്പർക്കമുണ്ടായ മറ്റ് പൊലീസുകാർ ഉൾപ്പടെയുള്ളവരെ ക്വാറന്റൈനിലാക്കി. നിരവധി പേർക്ക് സമ്പർക്കമുണ്ടായതിനാൽ സ്റ്റേഷൻ താത്കാലികമായി അടച്ചിടാത്തത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപമുണ്ട്. ചന്തിരൂരില താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അരൂർ സ്റ്റേഷനിൽ സി.ഐയ്ക്കും എസ്.ഐക്കും ഓരോ മുറിയാണുള്ളത്. ബാക്കിയുള്ള ഒരു മുറിയിലാണ് റിസപ്ഷനും സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ജോലി ചെയ്യുന്നത്.